2022 മെയ് – ജൂണ്‍ അറിയിപ്പുകള്‍

മിശിഹായില്‍ സ്‌നേഹമുള്ളവരേ,
ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായ നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പ് ധ്യാനിക്കുന്ന ഈ ദിനങ്ങളില്‍ ഉത്ഥിതനായ ഈശോമിശിഹായുടെ സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നു. ഒട്ടുമിക്ക ഇടവകകളും വിശ്വാസോത്സവം നന്നായി ക്രമീകരിക്കുവാന്‍ പരിശ്രമിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. വിശ്വാസോത്സവ ദിനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത വിശ്വാസ തീക്ഷണ്ത നമ്മുടെ അനുദിന ജീവിതത്തിന് വഴികാട്ടിയാകട്ടെ എന്നാശംസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
ഈശോയില്‍ സ്‌നേഹപൂര്‍വ്വം,
ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ (ഡയറക്ടര്‍)
ഫാ. ജോസഫ് ഈറ്റോലില്‍, ഫാ. വര്‍ഗ്ഗീസ് പഴയമഠം (ഡയറക്ടര്‍)
(അസി. ഡയറക്‌ടേഴ്‌സ്)

അറിയിപ്പുകള്‍

2022 മെയ്
1 ഞായര്‍ : ഉയിര്‍പ്പ് മൂന്നാം ഞായര്‍,
തൊഴിലാളി മധ്യസ്ഥനായ മാര്‍ യൗസേപ്പ്, തൊഴിലാളിദിനം, മതാധ്യാപക നേതൃസംഗമം
20 വെളളി : അതിരൂപതാദിനം (ഓഫീസ് അവധി)
26 വ്യാഴം : കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണം, കടമുളള ദിവസം
വിശ്വാസപരിശീലന ദശദിന പ്രാര്‍ത്ഥനയജ്ഞം ആരംഭിക്കുന്നു.

2022 ജൂണ്‍
ശ്ലീഹാക്കാലം

5 ഞായര്‍ : ശ്ലീഹാ ഒന്നാം ഞായര്‍, പന്തക്കുസ്താ തിരുനാള്‍ – ക്ലാസ്സ് 1
അതിരൂപതാതല / ഇടവകതല മതബോധന വര്‍ഷ ഉദ്ഘാടനം, ഇടവകതല വിശ്വാസപരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നു
12 ഞായര്‍ : ശ്ലീഹാ രണ്ടാം ഞായര്‍, ക്ലാസ്സ് – 2
പരി. ത്രിത്വത്തിന്റെ തിരുനാള്‍

CLT കോഴ്‌സ് MCC കോഴ്‌സ്
CLT 41-ാം ബാച്ചിലേയ്ക്കും MCC 13-ാം ബാച്ചിലേയ്ക്കുമുളള അപേക്ഷാ ഫോമുകള്‍ സന്ദേശനിലയത്തില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 1 ന് മുമ്പായി സന്ദേശനിലയത്തില്‍ ഏല്പിക്കേണ്ടതാണ്.

100% ഹാജറിനുളള മോണ്‍. കുര്യാക്കോസ് പറമ്പത്ത് മെമ്മോറിയല്‍ അവാര്‍ഡ്
1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ 12 വര്‍ഷവും എല്ലാ ഞായറാഴ്ചയും വിശ്വാസോത്സവദിനങ്ങളിലും ഇടവകതലത്തില്‍ നടത്തുന്ന വിശ്വാസപരിശീലനക്ലാസ്സുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ബഹുമാനപ്പെട്ട പറമ്പത്തച്ചന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ അതിരൂപതാ വിശ്വാസപരിശീലന കേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ബഹു. വികാരിയച്ചന്‍ സാക്ഷ്യപ്പെടുത്തിയ കത്തോടുകൂടി കുട്ടികളുടെ പേര് വിവരങ്ങളും ഫോട്ടോയും 2022 മെയ് 15 നു മുമ്പായി സന്ദേശനിലയത്തില്‍ ഏല്പിക്കേണ്ടതാണ്.

2021-22 വര്‍ഷത്തെ ഹാജര്‍
11, 12 ക്ലാസ്സുകളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസ്സുകളിലുളള കുട്ടികളുടെ പങ്കാളിത്തവും പ്രതികരണവും കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഹാജര്‍ നല്കാവുന്നതാണ്. ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ മുകളില്‍ പറഞ്ഞിരിക്കുന്നത് കൂടാതെ കുട്ടികള്‍ വര്‍ക്ക്ബുക്ക് പൂരിപ്പിച്ച് നല്കിയതും കണക്കിലെടുക്കേണ്ടതാണ്. വിശ്വാസോത്സവ ദിനങ്ങളിലെ ഹാജര്‍ ഓരോ ഇടവകയിലും നടത്തപ്പെട്ട വിശ്വാസോത്സവ പരിപാടികളിലുളള കുട്ടികളുടെ പങ്കാളിത്തത്തിന്റെയും വിശ്വാസോത്സവ വര്‍ക്ക്ബുക്കുകള്‍ പൂരിപ്പിച്ചതിന്റെയും അടിസ്ഥാനത്തില്‍ നല്‌കേണ്ടതാണ്.
വിശ്വാസപരിശീലന ദശദിന പ്രാര്‍ത്ഥനയജ്ഞം (മെയ് 26 മുതല്‍ ജൂണ്‍ 5 വരെ)
വിശ്വാസവും ക്രിസ്തീയ ധാര്‍മ്മികതയും നന്നായി മനസ്സിലാക്കി ഈ കാലഘട്ടത്തിലെ വിശ്വാസ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാനുതകുന്ന തരത്തില്‍ വിശ്വാസപരിശീലനം 2022 – 23 വര്‍ഷം പരിശുദ്ധാത്മാവിന്റെ നിറവോടെ ആരംഭിക്കാന്‍ നമുക്ക് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ മുതല്‍ പന്തക്കുസ്താ തിരുനാള്‍ വരെയുളള പത്തുദിവസം തീക്ഷ്ണമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങാം. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുളള പ്രാര്‍ത്ഥനകള്‍ സന്ദേശനിലയത്തില്‍ നിന്നും നല്കുന്നതാണ്. പെന്തക്കുസ്തായ്ക്കു മുന്‍പുളള പത്തു ദിനങ്ങളില്‍ ഈ പ്രാര്‍ത്ഥന ഭവനങ്ങളിലോ കുടുംബപ്രാര്‍ത്ഥനാ സമയത്തോ ചൊല്ലാവുന്നതാണ്. അധ്യാപകര്‍ വ്യക്തിപരമായോ ഇടവകയില്‍ ഒന്നിച്ചുകൂടിയോ റംശായോടൊപ്പം പ്രാര്‍ത്ഥിക്കാവുന്നതാണ്. കഴിവതും എല്ലാ അധ്യാപകരും ഈ ദിനങ്ങളില്‍ കുമ്പസാരിക്കുകയും അനുദിനം പരി.കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
കാറ്റകെറ്റിക്കല്‍ ഫൊറോന കമ്മിറ്റി (സി.എഫ്.സി)

2022-23 വിശ്വാസപരിശീലന പ്രവര്‍ത്തനവര്‍ഷ ആരംഭത്തില്‍ തന്നെ എല്ലാ ഫൊറോനകളിലും അതിരൂപതാ ഡയറക്ടറും ടീമും സന്ദര്‍ശനം നടത്തുകയും വരുംവര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നതാണ്. സി.എഫ്.സി. മീറ്റിംഗുകളില്‍ സണ്‍ഡേസ്‌കൂള്‍ ഫൊറൊന ഓര്‍ഗനൈസര്‍, സെക്രട്ടറി, സി.ആര്‍.റ്റി. അംഗങ്ങള്‍, ഹെഡ്മാസ്റ്റര്‍മാര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, ഓഫീസ് സെക്രട്ടറിമാര്‍, മിഷന്‍ലീഗ് മേഖലാ ഡയറക്ടര്‍, മേഖലാ ജോയിന്റ് ഡയറക്ടര്‍മാര്‍, മേഖലാ ഭാരവാഹികള്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. മീറ്റിംഗുകളുടെ സമയ വിവരങ്ങള്‍ ഫൊറോന സെക്രട്ടറിമാരെ അറിയിക്കുന്നതാണ്. സി.എഫ്.സി. മീറ്റിംഗിലേയ്ക്ക് എല്ലാവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്
2021-22 വര്‍ഷത്തിലെ 10, 12 ക്ലാസ്സുകളിലെ സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തിയാക്കി മെയ് 30 നകം സന്ദേശനിലയത്തില്‍ ഏല്പിക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിനോടൊപ്പം 10, 11, 12 ക്ലാസ്സുകളിലെ ഹാജര്‍ബുക്കുകളും വിശ്വാസോത്സവം ചേര്‍ത്തുള്ള ഫൈനല്‍ മാര്‍ക്കുലിസ്റ്റുകളും കൂടി ചേര്‍ത്ത് കൊണ്ടുവരേണ്ടതാണ്. ഇതോടൊപ്പം 8, 9, ക്ലാസ്സുകളിലെ ഫൈനല്‍ മാര്‍ക്ക്‌ലിസ്റ്റുകളും ഓഫീസില്‍ ഏല്പിക്കേണ്ടതാണ്.

വിശ്വാസോത്സവ വര്‍ക്കുബുക്കുകളുടെ പണവും മതബോധനവിഹിതവും അടയ്ക്കാനുള്ളവര്‍ എത്രയുംവേഗം അടയ്‌ക്കേണ്ടതാണ്.

1 മുതല്‍ 9 വരെ ക്ലാസ്സുകള്‍ക്ക് അധ്യാപകര്‍ക്ക് ക്ലാസ്സുകള്‍ നടത്തുന്നതിനാവശ്യമായ വേര്‍ഡ് & മീഡിയാ ടീച്ചിംഗ് മെറ്റീരിയല്‍സും അധ്യാപക സഹായിയും സന്ദേശനിലയത്തില്‍ ലഭ്യമാണ്.
ആദരാഞ്ജലികള്‍

വാഴപ്പളളി സണ്‍ഡേസ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് സി. ഇമേല്‍ദാ എസ്.എ.ബി.എസ് ന്റെയും ചെത്തിപ്പുഴ സണ്‍ഡേസ്‌കൂള്‍ മുന്‍ അധ്യാപകന്‍ ശ്രീ. അപ്പച്ചന്‍ മാറാട്ടുകുളത്തിന്റെയും നിര്യാണത്തില്‍ സന്ദേശനിലയത്തിന്റെ അനുശോചനം അറിയിക്കുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *