1 മുതല്‍ 9-ാം ക്ലാസ്സുവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഓരോ പാഠത്തിനും   ആവശ്യമായ എല്ലാവിധ ദൃശ്യബോധന മാധ്യമങ്ങളും ഉള്‍ക്കൊള്ളുന്ന      മീഡിയാ കിറ്റ്.

അധ്യാപനത്തില്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ദൃശ്യശ്രവ്യമാധ്യമങ്ങള്‍. ഈ കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ ലൈന്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ വര്‍ദ്ധിച്ച പ്രാധാന്യം ദൃശ്യശ്രവ്യമാധ്യമങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. എല്ലാ സ്വാഭാ വിക അറിവുകളും ഇന്ദ്രിയങ്ങളിലൂടെയാണ് കടന്നുവരിക യെന്നും പഞ്ചേന്ദ്രിയങ്ങളെ കര്‍മ്മക്ഷമമാക്കുന്നതിനനുസരിച്ച് അധ്യാപനം ഫലപ്രദമായിത്തീരുമെന്നുമുളള മനഃശാസ്ത്ര ത്തെ അടിസ്ഥാനമാക്കിയാണ് ബോധന മാധ്യമങ്ങള്‍ക്ക് വിദ്യാ ഭ്യാസത്തില്‍ ചിരപ്രതിഷ്ഠ ലഭിച്ചത്. കുട്ടികള്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സാധാരണ വിഷ യങ്ങളുടെ പഠനത്തില്‍ ബോധനോപകരണങ്ങള്‍ ആവശ്യഘട കമെങ്കില്‍ അതിസ്വാഭാവിക യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവവേദ്യ മാക്കേണ്ട മതബോധനത്തില്‍ അവ തീര്‍ത്തും അത്യന്താപേക്ഷിതം തന്നെ. വേര്‍ഡ് & മീഡിയ എന്ന ബോധനരീതി ഈ ഉദ്ദേശ്യത്തോടെയാണ് നമ്മുടെ അതിരൂപതയില്‍ ആരംഭിച്ചിട്ടുളളത്.