Email Id: sandesanilayam@gmail.com Phone: 9446468958
പ്രിയപ്പെട്ടവരേ,
മിശിഹായുടെ മനുഷ്യാവതാരത്തിന്റെ 2025-ാം ആണ്ടിലാണ് നമ്മള്‍. തിരുസഭയെ മിശിഹാ ഭരമേല്‍പ്പിച്ച പരമപ്രധാനമായ ദൗത്യം ഞാന്‍ നിങ്ങളെ പഠിപ്പിച്ചവയെല്ലാം നിങ്ങള്‍ ലോകമെങ്ങും പോയി പഠിപ്പിക്കുക (മത്താ. 28:20). എന്നത് തന്നെയാണ്. ഈ ദൗത്യ നിര്‍വഹണത്തിന് വേണ്ടിയാണ് തിരുസഭ അവളുടെ ഊര്‍ജ്ജം മുഴുവനും വിനിയോഗിക്കുന്നത്. ഈ ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ പ്രവാചകരാകാനാണ് ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പ നമുക്ക് ആഹ്വാനം നല്‍കിയത്. അതുകൊണ്ടുതന്നെ വിശ്വാസ ജീവിതം പ്രത്യാശയിലും കൂട്ടായ്മയിലും എന്നതാണ് ഈ വര്‍ഷത്തെ നമ്മുടെ പൊതു പഠന വിഷയമായി നമുക്ക് നിശ്ചയിച്ചു തന്നിരിക്കുന്നത്.
പുതിയ മാര്‍പാപ്പാ ലെയോ പതിനാലമന്‍, എല്ലാവര്‍ക്കും സമാധാനം എന്നു പറഞ്ഞു കൊണ്ടാണ് തന്റെ പാപ്പാസ്ഥാനം ഏറ്റെടുത്തത്. യുദ്ധത്തിന്റെയും സംഘര്‍ഷങ്ങളുടെയും കാര്‍മേഘം ചുറ്റുപാടുകളില്‍ പടരുമ്പോള്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശവുമായിട്ടാണ് പുതിയ പാപ്പായുടെ വരവ്. സംഭാഷണങ്ങളിലൂടെ പാലം പണിയണമെന്ന്… പറയേ ണ്ടതു മാത്രം പറയണമെന്ന്…. മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണമെന്ന്… വാചാലനാകുന്ന ചടുലതയോടെ ലോകത്തിന്റെ ധാര്‍മ്മിക ശക്തിയാകുന്ന പാപ്പാ നമ്മുടെ കാലഘട്ടത്തിലെ പ്രത്യാശയുടെ ആള്‍രൂപമാണ്.
നമ്മുടെ വിശ്വാസ പരിശീലന പദ്ധതികളുമായി സഹകരിക്കാന്‍ ഈ വര്‍ഷം പ്രത്യേകമായി നമുക്ക് ഉത്സാഹികളാകാം. കുട്ടികളില്‍ ഈശോയെ രൂപപ്പെടുത്തുന്നവരായി അധ്യാപകരും ഈശോയ്ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍ പരിശീലനം നേടുന്നവരായി കുട്ടികളും മാറുന്നതാണ് സന്ദേശനിലയത്തിന്റെ ആഗ്രഹവും സ്വപ്നവും. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും കൈവിട്ടു കളയരുതാത്ത സുകൃതം നമ്മുടെ വിശ്വാസ പൈതൃകം ആണല്ലോ! അത് കാത്തു സൂക്ഷിക്കാനും തെറ്റു കൂടാതെയും കുറവ് കൂടാതെയും കൈമാറ്റം ചെയ്യാനും ജാഗ്രതയോടെ നിലയുറപ്പിച്ചുകൊണ്ടാണ് നാം പ്രത്യാശയുടെ തീര്‍ത്ഥാടകരാകുന്നത്. എല്ലാവര്‍ക്കും ദൈവാനുഗ്രഹപ്രദമായ ഒരു വിശ്വാസപരിശീലനവര്‍ഷം ആശംസിക്കുന്നു.
Archbishop’s House
Aramanapadi
Changanacherry
PB No: 20
sandesanilayam@gmail.com
Mob:9446468958