Media of Communication and Catechetics (MCC)
ആധുനിക കാലഘട്ടത്തിന്റെ മാധ്യമഭാഷ വിശ്വാസപരിശീലകര്‍ക്കു മനസ്സിലാക്കി ക്കൊടുക്കുന്ന പരിശീലന പരിപാടിയാണ് MCC. കുട്ടികള്‍ വിഷ്വല്‍ ഭാഷയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ശൈലി സ്വന്തമാക്കി മുന്നേറുമ്പോള്‍ വിശ്വാസപരിശീലനപ്രക്രിയ യിലും ഈ ശൈലി ഉപയുക്തമാക്കേണ്ടത് ആവശ്യമാണ്. വായിച്ചു പഠിപ്പിക്കുക എന്ന ശൈലി കാലഹരണപ്പെട്ട ഈ കാലഘട്ടത്തില്‍ പ്രവൃത്തിയധിഷ്ഠിതവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ ഒരു ശൈലിയാണ് സന്ദേശനിലയം സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു. വളരെ പ്രസക്തിയുളള ഈ ഡിപ്ലോമ കോഴ്സിലൂടെ കടന്നുപോകുന്ന അധ്യാപകര്‍ വിശ്വാസപരിശീലനരംഗത്ത് വലിയൊരു മുതല്‍ക്കൂട്ടാവുമെന്ന് നിസംശയം പറയാം.