The Basic Catechetical Training Course (BCT)

വിശ്വാസപരിശീലനം എന്ന ദൗത്യത്തെക്കുറിച്ച് ആഴമായ ബോധ്യമുള്‍ക്കൊളളാനും ദൈവത്തിന്റെ വിളിയോട് വിശ്വസ്തത പുലര്‍ത്തുന്ന സഭാത്മക ജീവിതശൈലി സ്വന്തമാക്കുവാനും വിശ്വാസത്തിന്റെ കൈമാറ്റ പ്രക്രിയയില്‍ പ്രാവീണ്യം നേടുവാനും നവാഗതരെ സഹായിക്കുക എന്നതാണ് ബി.സി.റ്റി. കോഴ്‌സ്‌കൊണ്ട് ഉദ്ദേശിക്കുക. മതാധ്യാപനവിദ്യയില്‍ ഏറ്റവും ആവശ്യമായ അടിസ്ഥാനപരിശീലനവും ബോധ്യങ്ങളും നല്കുന്ന ഈ പരിശീലന പരിപാടിയില്‍ അതിരൂപതയിലെ ഓരോ മതാധ്യാപകനും പങ്കെടുത്തിരിക്കണം എന്നതു നിര്‍ബന്ധമാണ്. ചങ്ങനാശേരി അതിരൂപതയിലെ എല്ലാ മതാധ്യാപകര്‍ക്കും ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതയായിട്ടാണ് ഈ പരിശീലന പരിപാടിയെ നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ നവാഗതര്‍ക്ക് മാത്രമല്ല ഇതേവരെ ഈ കോഴ്‌സില്‍ പങ്കെടുത്തിട്ടില്ലാത്ത ആര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്. ഒരു വിശ്വാസപരിശീലകന്‍ ഇതില്‍ ഒരിക്കല്‍ മാത്രം പങ്കെടുത്താല്‍ മതിയാവുന്നതാണ്. മതബോധനത്തിന് ആമുഖം, മതബോധനത്തിന്റെ ദൈവശാസ്ത്രപശ്ചാത്തലം, മതബോധനത്തിന്റെ ഉളളടക്കം മതാധ്യാപകന്റെ വിളിയും ദൗത്യവും യോഗ്യതകളും ബോധനരീതികള്‍ തുടങ്ങിയ വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.