Word and Media Course


word-300x271വിശ്വാസത്തിന്‍റെ മൗലികത കണക്കിലെടുക്കുന്നതും ദൈവിക വെളിപാടിനെ അതിന്‍റെ പൂര്‍ണ്ണതയില്‍ അറിയിക്കാന്‍ പര്യാപ്തവുമായ സഭാത്മക വിശ്വാസതീര്‍ത്ഥാടന സമീപനം എന്നറിയപ്പെടുന്ന നൂതനമായ ബോധനസമീപനമാണ് “വേര്‍ഡ് & മീഡിയാ”.

വിദ്യാര്‍ത്ഥികേന്ദ്രീകൃതവും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുന്നതും കുട്ടികള്‍ക്ക് ഏറ്റം ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളും കളികളും ഉള്‍ക്കൊളളുന്നതും ആധുനിക വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ സ്വാംശീകരിച്ചിട്ടുളളതുമായ ബോധനരീതിയാണിത്.

മാധ്യമവിസ്ഫോടനം മുഖമുദ്രയായിരിക്കുന്ന ആധുനിക കാലത്ത് മാധ്യമസംസ്കാരത്തെ തിരിച്ചറിയാനും മാധ്യമങ്ങളുടെ സഹായത്തോടെ മതബോധനശുശ്രൂഷ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുന്ന ബോധനരീതിٹٹ.. ബൃഹത്തായ സാങ്കേതികതയും വലിയ സാമ്പത്തിക ബാദ്ധ്യതയും ഇല്ലാതെ തന്നെ വിശ്വാസപരിശീലനം നടത്താന്‍ ലോകോസ്റ്റ് മീഡിയാ എന്ന ആശയമാണ് ഇതിന്‍റെ പിന്നില്‍. ബഹുവര്‍ണ്ണചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, പോസ്റ്ററുകള്‍, ഫ്ളാനല്‍ ചിത്രങ്ങള്‍, ഫ്ളാഷ് ചിത്രകാര്‍ഡുകള്‍, പദക്കാര്‍ഡുകള്‍, കൊളാഷ്, ബൈബിള്‍ ഭൂപടങ്ങള്‍ തുടങ്ങിയവയിലൂടെ വിശ്വാസകൈമാറ്റം എളുപ്പമാകുന്നു.

2009 കാലഘട്ടത്തില്‍ ആരംഭിച്ച ഈ വിശ്വാസപരിശീലന സംരംഭം പരിമിതമായ സാഹചര്യത്തിലും ചെറിയ ക്ലാസ്സ് മുറികളിലും ശക്തമായ വിശ്വാസപരിശീലന ഉപകരണമായി മാറി.