Vishasolsavam


വിശ്വാസോത്സവം
2001-ല്‍ ചങ്ങനാശേരി അതിരൂപതയില്‍ ആരംഭിച്ച് ഇന്ന് അതിരൂപതയുടെ 244 സണ്‍ഡേസ്കൂളുകളിലും മധ്യവേനല്‍ അവധിക്കാലത്ത് വിജയപ്രദമായി നടന്നുവരുന്ന ഒരു നൂതന വിശ്വാസപരിശീലന പദ്ധതിയാണ് വിശ്വാസോത്സവം. വിശ്രമത്തിന്‍റെയും വിനോദത്തിന്‍റെയും ഇടവേളയായിരുന്ന മധ്യവേനല്‍ അവധിക്കാലം കുഞ്ഞുങ്ങള്‍ക്ക് തിരിച്ചു നല്കിക്കൊണ്ട്, പൂത്തുമ്പികളും പൂമ്പാറ്റകളുമായി പാറിനടക്കുവാനും അവര്‍ക്കവസരം ഒരുക്കുന്ന ഒന്നാണ് വിശ്വാസോത്സവം. ഇടവക ദൈവാലയത്തിന്‍റെ പരിപാവനമായ അന്തരീക്ഷത്തില്‍ കുഞ്ഞുങ്ങള്‍ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍ എന്നു മൊഴിഞ്ഞ കഥകളും ഉപമകളും, വയലും വിത്തും, വിതക്കാരനും, പുഷ്പങ്ങളും, പറവകളും, ആടുകളും ഇടയډാരും വഴി വിജ്ഞാനത്തിന്‍റെ വിരുന്നൊരുക്കിയ ലോകൈകഗുരുവിന്‍റെ വിശുദ്ധ സാന്നിദ്ധ്യത്തില്‍ പാട്ടുപാടിയും തുളളിച്ചാടിയും കൂട്ടുകൂടിയും ഓടിക്കളിച്ചും കഥകള്‍ പറഞ്ഞും, ചിത്രങ്ങള്‍ വരച്ചും, പ്രാര്‍ത്ഥിച്ചും , പങ്കുവച്ചും ആര്‍ത്തുല്ലസിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന പത്തുദിവസങ്ങള്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ തീര്‍ത്തും അനിവാര്യമാണ്. മാര്‍ മാത്യു കാവുകാട്ട് പിതാവിന്‍റെ കാലത്ത് 1959-ല്‍ ആരംഭിച്ച തീവ്രവിശ്വാസപരിശീലനപരിപാടിയാണ് മധ്യവേനല്‍ അവധിക്കാലത്ത് നടത്തിപ്പോന്ന ഇന്‍റന്‍സീവ് കോഴ്സ്. ഈ പരിപാടി ആകര്‍ഷകവും ആനന്ദപ്രദവുമായ ഉത്സവദിനങ്ങളായിത്തീര്‍ക്കുന്നതിനുളള പരിശ്രമത്തിന്‍റെ പരിസമാപ്തിയാണ്