Directors Talk


ഈശോയില്‍ പ്രിയമുളളവരേ,

നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റാനതിരുനാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു. പുതിയ മതബോധനവര്‍ഷം ഏറെ ഉണര്‍വോടെ ആരംഭിച്ചു എന്നു കരുതുന്നു. സന്ദേശനിലയം രൂപീകൃതമായ തിന്‍റെ വജ്രജൂബിലി വര്‍ഷത്തിലാണു നാം. ഗാര്‍ഹിക മതബോധനം (ഫാമിലി കാറ്റക്കേസിസ്) എന്നതാണ് ഈ വര്‍ഷത്തെ മതബോധന പ്രവര്‍ത്തനങ്ങളുടെ സുപ്രധാന വിഷയം. “പങ്കുവയ്ക്കുന്ന ജീവിതത്തിന്‍റെ തുറന്ന ഭൂമികയിലാണ് ക്രിസ്തീയ വിശ്വാസം തെളിയുന്നത് എന്ന് നാം അറിഞ്ഞിരിക്കണം. പൊതു സമൂഹത്തിന്‍റെ ജീവിതത്തില്‍ അത്ഭുതകരമായ ചൈതന്യം ഉറപ്പുവരുത്താന്‍ കുടുംബവും ഇടവകയും ഒത്തു ശ്രമിക്കണം”. (ഫ്രാന്‍സിസ് മാര്‍പാപ്പ)
വിശ്വാസപരിശീലനം വിശ്വാസപരമായ അറിവുകളുടെ പരിപോഷണം മാത്രമല്ല, വിശ്വാസം പ്രായോഗികതലത്തില്‍ ജീവിക്കുവാനും അതിനായി കുടുംബങ്ങള്‍ ഒരുക്കപ്പെടുവാനും വേദിയൊരുക്കപ്പെടുന്ന അവസരം കൂടിയാണ്.
ഈ വര്‍ഷത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മതാധ്യാപകര്‍ അവര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുക, മാതാപിതാക്കളുടെ കൂട്ടായ്മകള്‍ വിളിച്ചു ചേര്‍ക്കുക, ഒന്നിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊ രുക്കുക എന്നിവയില്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
അധ്യാപക പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഫൊറോനതല ത്തിലുളള സെമിനാറിലും ബി.സി.റ്റി., സി.എല്‍.റ്റി., എം.സി.സി. കോഴ്സുക ളിലും നല്ല പങ്കാളിത്തമുണ്ടാകണം.
സി.ആര്‍.റ്റി. സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നു. അവ ഫലപ്രദമായി ക്രമീകരിക്കുവാന്‍ ശ്രദ്ധിക്കണം. ആഗസ്റ്റ് 5ന് അല്‍ഫോന്‍സാ തീര്‍ത്ഥാടനം വേണ്ടത്ര ഒരുക്കങ്ങളോടെ നടത്താന്‍ നമുക്കു പരിശ്രമിക്കാം.
ഏവര്‍ക്കും നന്മയുടെ നല്ല ദിനങ്ങള്‍ ആശംസിച്ചുകൊണ്ടും ദുക്റാനയുടെ മംഗളങ്ങള്‍ ഒരിക്കല്‍ക്കൂടി നേര്‍ന്നുകൊണ്ടും.

സ്നേഹത്തോടെ,

നിങ്ങളുടെ
ജോബിയച്ചന്‍
ജോസിയച്ചന്‍