Bible Kalolsavam 2019


അതിരൂപതാ ബൈബിള്‍ കലോത്സവം 2019
ഈ വര്‍ഷത്തെ അതിരൂപതാ കലോത്സവം ഡിസംബര്‍ 27,28 തീയതികളില്‍ എസ്. ബി. കോളേജില്‍ വച്ച് നടത്തപ്പെടുന്നു.

ബൈബിള്‍ സന്ദേശം കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച് പ്രചരിപ്പിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനവും പ്രചോദനവും നല്കി സുവിശേഷവത്കരണത്തിനും വിശ്വാസപരിശീലനത്തിനും ഉപാധികളായി കലകളെ മാറ്റുകയും കുട്ടികളെ പ്രേഷിതാഭിമുഖ്യത്തില്‍ വളര്‍ത്തുകയും ആണ് കലോത്സവത്തില്‍ ഉദ്ദേശ്യം. ഇടവക, ഫൊറോന, അതിരൂപതാ തലങ്ങളില്‍ ബൈബിള്‍ ആധാകമാക്കി വിവിധ ഇനങ്ങളില്‍ വര്‍ഷംതോറും മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കുകയും ചെയ്യുന്നു. ശൈലികള്‍ക്കു മാറ്റങ്ങളും അവതരണങ്ങള്‍ക്ക് വ്യതിരക്തതയും കൈമാറി വരുന്നുണ്ടെങ്കിലും ഇന്നും അതിന്‍റെ ആത്യന്തിക ലക്ഷ്യം സ്വായത്തമാക്കി ഈ രംഗം നന്നായി മുന്നേറുകയാണ്. 18 ഇനങ്ങളിലായി ആയിരത്തോളം കുട്ടികളും അവരെ സഹായിക്കാനായി വിശ്വാസപരിശീലകരും ഒന്നിക്കുന്ന ആത്മീയ ഉത്സവമാണ് അതിരൂപതാ ബൈബിള്‍ കലോത്സവം.